അദാനി – മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

വയനാട്: അദാനി – മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും രാഹുൽ ഗാന്ധി വയനാട്ടിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു. വന്യ ജീവി ആക്രമണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദാനി പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നും കരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. അദാനിക്ക് വേണ്ടി മോദി ചട്ടങ്ങൾ മറികടക്കുന്നുവെന്ന് ആരോപിച്ച മോദി രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെയാണെന്നും ചോദിച്ചു. പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും പാർലമെൻ്റിൽ പറഞ്ഞത് സത്യങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

താന്‍ മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാൽ പാർലമെൻ്റിലെ തന്‍റെ പ്രസംഗം നീക്കം ചെയ്തു. പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. മറുപടി പറയുന്നതിന് പകരം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മോദി ചെയ്തത്. എന്നാൽ ഇത് പാർലമെൻറിൽ നിന്ന് നീക്കം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സത്യം എന്നായാലും പുറത്തു വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഞങ്ങളുടെ രണ്ട് പേരുടെയും ശരീരഭാഷ കണ്ടാലറിയാം സത്യം എവിടെയാണെന്ന്. സത്യം മോദിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവർക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്കദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു. ചികിത്സ കിട്ടിയിരുന്നെങ്കിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തോമസിൻ്റെ കുടുംബം ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും ഹാരുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്രയിൽ ഒരു പാട് കർഷകരെ കണ്ടുവെന്നും എല്ലാവരും അസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...