നായനാർ പറഞ്ഞ പട്ടി കുളിക്കുന്ന കുളം 40 ലക്ഷം മുടക്കി പിണറായി നന്നാക്കി : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ കുളത്തിൽ പട്ടി കുളിക്കുമെന്നാണ് അന്തരിച്ച സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇകെ നായനാർ പറഞ്ഞത്. ആ കുളം 40 ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രി പിണറായി വിജയൻ നന്നാക്കിയെടുത്തെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ രാപ്പകൽ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ നികുതി വർധനവിനെതിരെ തൃശ്ശൂരിൽ യുഡിഎഫ് സംഘടിപ്പിച്ച സമരത്തിലാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വിമർശിച്ചത്. മുൻപ് ലീഡർ കെ കരുണാകരന്റെ ഡോക്ടർമാർ നീന്തുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞപ്പോഴാണ് ക്ലിഫ് ഹൗസിന് പുറകിൽ കുളം നിർമ്മിച്ചത്. കുറച്ച് കാലം അതുപയോഗിച്ചു. പിന്നീട് ഇകെ നായനാർ പറഞ്ഞു താനിവിടെ കുളിക്കില്ല ഇനി മുതൽ പട്ടിയായിരിക്കും ഇവിടെ കുളിക്കുകയെന്ന്. നായനാർ പറഞ്ഞ പട്ടി കുളിക്കുന്ന കുളത്തിൽ ഇപ്പോൾ പിണറായി വിജയൻ 40 ലക്ഷം മുടക്കി അതും നന്നാക്കിയെടുത്തുവെന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം.

മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് 60 വാഹനങ്ങളുടെ അകമ്പടിയോടെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജാക്കന്മാർക്ക് പോലും ഇത്ര വലിയ അകമ്പടി ഉണ്ടാകില്ല. ക്ലിഫ് ഹൗസിലെ പശുവിന് പാൽ ചുരത്താൻ എ ആർ റഹ്മാന്റെ പാട്ടു വേണം. എൻ ജി ഒ യൂണിയനും ജോയിന്റ് കൗൺസിലും തിരുവാതിര കളിക്കാനാണ് ജീവക്കാരെ ഉപയോഗിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് അഞ്ചു ശതമാനം ഡി എ കൊടുക്കാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കോഴിക്കോട് നടക്കുന്ന രാപ്പകൽ സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തി. ആജീവനാന്ത കാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ല. സൂക്ഷിച്ച് വേണം പോലീസ് പെരുമാറാൻ. പെൺകുട്ടികളെ തൊട്ടാൽ ആങ്ങളമാരെ പോലെ കോൺഗ്രസ് പെരുമാറും. ഇവിടെ കോൺഗ്രസും യുഡിഎഫും കാണും. ഏകാധിപതികളെന്നും ഭീരുക്കളായിരുന്നു. ഇവിടെയും അതാണ് നടക്കുന്നത്.

ഭയം മാറ്റാൻ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയ നികുതി നിർദേശങ്ങൾക്ക് എതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കും. മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മുൻകരുതൽ നടപടിയായി മുഖ്യമന്ത്രി വരുന്ന വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനെ അദ്ദേഹം വിമർശിച്ചു. നികുതി വർധനക്കെതിരെ യുഡിഎഫ് സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

0
കൊച്ചി: നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി...

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

0
ദില്ലി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി...

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...