മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഷെഗാവില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നു. തുഷാര്‍ ഗാന്ധിയുടെ പങ്കാളിത്തം ‘ചരിത്രപരം’ എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചു. നവംബര്‍ 7 മുതലാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍ പര്യടനം ആരംഭിച്ചത്. ഇന്നത്തെ യാത്ര രാവിലെ 6 മണിയോടെ അകോല ജില്ലയിലെ ബാലാപൂരില്‍ നിന്ന് പുനരാരംഭിക്കുകയും മണിക്കൂറുകള്‍ക്ക് ശേഷം ഷെഗാവില്‍ എത്തുകയും ചെയ്തു. ഷെഗാവില്‍ വച്ചാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാര്‍ ഗാന്ധി യാത്രയ്‌ക്കൊപ്പം ചേര്‍ന്നത്. ഷെഗാവ് തന്റെ ജന്മസ്ഥലമാണെന്ന് തുഷാര്‍ ഗാന്ധി വ്യാഴാഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു.

”ഞാന്‍ 18ന് ഷെഗാവില്‍ ഭാരത് ജോഡോ യാത്രയില്‍ ചേരും. ഷെഗാവ് എന്റെയും ജന്മസ്ഥലമാണ്. 1960 ജനുവരി 17-ന് നാഗ്പൂര്‍ വഴിയുള്ള ഹൗറ മെയില്‍ ട്രെയിന്‍ ഷെഗാവ് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കവെയാണ് അമ്മ എന്നെ പ്രസവിച്ചത്!” അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. തുഷാര്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത് ചരിത്രപരമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മഹാത്മാഗാന്ധിയുടെയും പാരമ്പര്യത്തിന്റെ വാഹകരായിട്ടാണ് കൊച്ചുമക്കളായ രാഹുല്‍ ഗാന്ധിയെയും തുഷാര്‍ ഗാന്ധിയെയും പാര്‍ട്ടി വിശേഷിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...