രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലെന്ന്​ രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കടക്കവേ മോദി സര്‍ക്കാറി​നെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലെന്ന്​ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘ കോവിഡ്​ 20 ലക്ഷം കടക്കുമ്പോള്‍ മോദി സര്‍ക്കാറിനെ കാണാനേയില്ല”- രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ആഗസ്​റ്റ്​ 10 ആകുമ്പോഴേക്കും ഇന്ത്യയില്‍ കോവിഡ്​ രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന്​ രാഹുല്‍ നേരത്തെ ട്വീറ്റ്​ ചെയ്​തിരുന്നു. ഈ ട്വീറ്റ്​ പങ്കുവെച്ചുകൊണ്ടാണ്​ രോഗവ്യാപനമുണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ അപ്രത്യക്ഷമായെന്ന വിമര്‍ശനം. ജൂലൈ 17 ന് കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നപ്പോഴായിരുന്നു രാഹുല്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന്​ ട്വീറ്റ് ചെയ്​തത്​. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ തയാറാക്കണമെന്നും രാഹുല്‍ ട്വിറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്​ പ്രകാരം 1.96 ദശലക്ഷം പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...