വത്തിക്കാനിലെ ഉന്നത പദവികളിലേക്ക് സ്ത്രീകളെ നിയമിച്ച് പോപ്പ് ഫ്രാന്‍സിസ്

For full experience, Download our mobile application:
Get it on Google Play

വത്തിക്കാന്‍ സിറ്റി : വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത പദവികളില്‍ സ്ത്രീകളെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കത്തോലിക്ക സഭയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് ഇത്തരമൊരു ഉന്നത പദവി നല്‍കുന്നത്. സ്ത്രീകളെ ഉന്നത പദവിയിലെത്തിക്കുമെന്ന മാര്‍പ്പാപ്പയുടെ വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ നടപ്പിലാകുന്നത്. ഇതുവരെ സാമ്പത്തിക വിഭാഗത്തിലെ 15 അംഗങ്ങളും പുരുഷന്മാരായിരുന്നു. ഇതിലെ എട്ട് പേര്‍ ബിപ്പുമാരും ബാക്കി ഉള്ള ഏഴ് പേര്‍ സാധാരണക്കാരുമാണ്.

നിയമിക്കപ്പെട്ട ആറ് സ്ത്രീകളും യൂറോപ്പില്‍നിന്നുള്ളവരാണ്. ആറ് പേരും സാമ്പത്തിക്ക ശാസ്ത്രത്തില്‍ അതിവിദഗ്ധരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സ് ചാള്‍സിന്റെ ഗജാഞ്ചി ആയിരുന്ന ലെസ്ലി ഫെറാര്‍, ഷാര്‍ലെറ്റ് ക്രൂറ്റര്‍ – കിര്‍ച്ചോഫ്, മരിജ കൊലാക്, മരിയ കൊണ്‍സെപ്‌സിയോണ്‍ ഒസാകര്‍, ഇവ കാസ്റ്റിലോ സാന്‍സ്, അല്‍ബെര്‍ട്ടോ മിനാലി എന്നിവരാണ് ആറംഗങ്ങള്‍.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ വത്തിക്കാന്‍ മ്യസിയത്തിലടക്കമുള്ള സന്ദര്‍ശകരുടെ എണ്ണം കുറയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് മാറ്റം. വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 2014 ല്‍ ആണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എക്കണോമി കൗണ്‍സില്‍ രൂപീകരിച്ചത്. ഈ കൗണ്‍സിലിന്റെ പരമാധികാരം മാര്‍പ്പാപ്പയ്ക്കാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...