വയനാട് : വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായം രാഹുല്‍ഗാന്ധി എംപി നല്‍കും. ഡിജിറ്റല്‍ സാമഗ്രികള്‍ നല്‍കുമെന്നും ഭൗതിക സാഹചര്യം ഒരുക്കുമെന്നും രാഹുല്‍ഗാന്ധിയുടെ ഓഫീസ് അറിയിച്ചു. പഠനത്തിനുവേണ്ട സാമഗ്രികളുടെ വിവരങ്ങള്‍ക്കായി മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും കത്തയച്ചു.
വയനാട്ടിലെ 700 കോളനികളില്‍ വൈദ്യുതി ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങളില്ലെന്ന് ട്രൈബല്‍ വകുപ്പ് കണ്ടെത്തിയിരുന്നു. മേപ്പാടി നെടുമ്പാലയില്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന ഇടമാണിത്. പതിനഞ്ചു കുട്ടികളുണ്ട്. ആദ്യ ദിനത്തെ ക്ലാസിനെപ്പറ്റി ഇവര്‍ അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. ജില്ലയിലുള്ളത് 3000 ആദിവാസി കോളനികളാണ്. ട്രൈബല്‍ വകുപ്പ് സര്‍വേ പ്രകാരം 700 കോളനികളില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല. 600 ടിവികളും അനുബന്ധ കാര്യങ്ങളുമാണ് ഇതിനായി വേണ്ടത്. വൈദ്യുതി ബന്ധവും മറ്റ് സൗകര്യവും ഇല്ലാത്ത കോളനികളിലെ കുട്ടികള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് രാഹുല്‍ഗാന്ധി ഇപ്പോള്‍ അടിയന്തര ഇടപെടല്‍ നടത്തിയിരിക്കുന്നത്.