വയനാട്ടിലെ ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഏറ്റെടുത്ത് രാഹുല്‍ഗാന്ധി

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായം രാഹുല്‍ഗാന്ധി എംപി നല്‍കും. ഡിജിറ്റല്‍ സാമഗ്രികള്‍ നല്‍കുമെന്നും ഭൗതിക സാഹചര്യം ഒരുക്കുമെന്നും രാഹുല്‍ഗാന്ധിയുടെ ഓഫീസ് അറിയിച്ചു. പഠനത്തിനുവേണ്ട സാമഗ്രികളുടെ വിവരങ്ങള്‍ക്കായി മുഖ്യമന്ത്രിക്കും കള‌ക്ടര്‍ക്കും കത്തയച്ചു.

വയനാട്ടിലെ 700 കോളനികളില്‍ വൈദ്യുതി ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങളില്ലെന്ന് ട്രൈബല്‍ വകുപ്പ് കണ്ടെത്തിയിരുന്നു. മേപ്പാടി നെടുമ്പാലയില്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന ഇടമാണിത്. പതിനഞ്ചു കുട്ടികളുണ്ട്. ആദ്യ ദിനത്തെ ക്ലാസിനെപ്പറ്റി ഇവര്‍ അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. ജില്ലയിലുള്ളത് 3000 ആദിവാസി കോളനികളാണ്. ട്രൈബല്‍ വകുപ്പ് സര്‍വേ പ്രകാരം 700 കോളനികളില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല. 600 ടിവികളും അനുബന്ധ കാര്യങ്ങളുമാണ് ഇതിനായി വേണ്ടത്. വൈദ്യുതി ബന്ധവും മറ്റ് സൗകര്യവും ഇല്ലാത്ത കോളനികളിലെ കുട്ടികള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് രാഹുല്‍ഗാന്ധി ഇപ്പോള്‍ അടിയന്തര ഇടപെടല്‍ നടത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...