ഉത്ര കൊലപാതകം : സൂരജിന്റെ അച്ഛന് പിന്നാലെ അമ്മയെയും അറസ്റ്റ് ചെയ്യാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ അച്ഛന് പിന്നാലെ അമ്മയെയും അറസ്റ്റ് ചെയ്യാന്‍ സാധ്യത. അമ്മ രേണുകയും സഹോദരി സൂര്യയും രാവിലെ പത്ത് മണിയ്ക്ക് കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടൂരിലെ വീട്ടില്‍ നിന്നും ഇവര്‍ പുറപ്പെട്ടിട്ടില്ല.

പോലീസെത്തി തങ്ങളെ കൊണ്ടുപോകട്ടെയെന്നാണ് ഇവരുടെ നിലപാട്. അടൂരിലെ വീട്ടില്‍ നിന്നും പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയ്ക്കാനാണ് സാധ്യത. ഉത്രയുടെ സ്വര്‍ണം സൂരജിന്റെ അടൂര്‍ പറക്കോട് ശ്രീസൂര്യയെന്ന വീടിന്റെ പരിസരത്ത് രണ്ടിടങ്ങളിലായി കുഴിച്ചിട്ടിരുന്നത് രാത്രിയില്‍ പോലീസ് കണ്ടെടുത്തിരുന്നു. സ്വര്‍ണം കുഴിച്ചിട്ടത് അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയും ചേര്‍ന്നാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതിനും സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്. രേണുകയും സൂര്യയും ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. രേണുകയുടെ പങ്ക് വ്യക്തമായിട്ടുള്ളതിനാല്‍ ഇന്നു തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍‌ ആലോചിക്കുന്നത്. പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...