രാഹുൽ ഗാന്ധിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി ; കേസെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണിയുമായി ബി.ജെ.പി ​വക്താവും മുൻ എ.ബി.വി.പി നേതാവുമായ പ്രിന്റു മഹാദേവ്. ലഡാക്കിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു വധഭീഷണി. ന്യൂസ് 18 കേരള ചാനലിലാണ് ചർച്ച നടന്നത്. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിവെക്കുമെന്നായിരുന്നു പരാമർശം.പരാമർശം വിവാദമായതിന് പിന്നാലെ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല രംഗത്തെത്തി. പേലീസ് ഉടൻ പ്രിന്റു മഹാദേവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി വക്താവ് ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉയർത്തിയത് ഗൗരവകരമായ കാര്യമാണ്.

പിണറായി വിജയൻ സർക്കാറിന് കീഴിൽ പേലീസും ബി.ജെ.പിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്നും ഇതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വി.ഡി സതീശനും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നത്. പോലീസ് ഇതുവരെ സംഭവത്തിൽ സ്വമേധയ കേസെടുത്തിട്ടില്ല. ഇത്തരം വാക്കുകൾ രാഹുലിനെ നിശബ്ദനാക്കില്ല. അവർ രാഹുൽ ഗാന്ധിയെ ഇല്ലാതാക്കാനാണ് നോക്കുന്നത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ അതിന് സമ്മതിക്കില്ല. രാഹുൽ കീഴടങ്ങാൻ പോകുന്നില്ല. വർഗീയതക്കെതിരായ പോരാട്ടം രാഹുൽ തുടരും. പിണറായി വിജയൻ സർക്കാർ ബി.ജെ.പിക്ക് കീഴടങ്ങിയതിനാലാണ് ഇക്കാര്യത്തിൽ കേസെടുക്കാത്തതെന്നും വി.ഡി സതീശൻ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....