അയോഗ്യനാക്കപ്പെടാൻ കാരണമായ കോലാറിലെ വേദിയിൽ രാഹുൽ വീണ്ടുമെത്തുന്നു ; ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോലാറിലെത്തും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് രാഹുൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും. 2019-ൽ ഇതേ വേദിയിൽ വച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിനെ തുടർന്നാണ് രാഹുലിന്റെ ലോക്‌സഭാ അംഗത്വം നഷ്ടമായത്.എല്ലാ കള്ളൻമാരുടെയും പേര് എന്തുകൊണ്ടാണ് മോദി എന്നാകുന്നത് എന്ന് പ്രസംഗിച്ചതിനെതിരെ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രാഹുലിനെ കുറ്റക്കാരനായി വിധിക്കുകയായിരുന്നു. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്.

സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്. അതിനിടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പാർട്ടി വിടുകയാണ്. ഹുബ്ബള്ളി-ധർവാഡ് സീറ്റിൽ സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ച്ജഗദീഷ് ഷെട്ടാർ ഇന്ന് എംഎൽഎ സ്ഥാനം ഇന്ന് രാജിവെക്കും. ഈ മണ്ഡലത്തിൽ ജഗദീഷ് ഷെട്ടാർ സ്വതന്ത്രനായി മത്സരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...