രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും ; കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. പ്രിയങ്കഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കട്ടയെന്നും, യുപിയില്‍ എവിടെ മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത്. അമേഠിയെ കൂടാതെ കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും രാഹുല്‍ മത്സരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ തുടരും

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം...

പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും

0
ന്യൂഡല്‍ഹി: പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. അസമും ഒഡീഷയും ഉള്‍പ്പടെയുള്ള...

പരപ്പനങ്ങാടി – നാടുകാണി സംസ്ഥാനപാതയിൽ പാണക്കാട് വൻ മണ്ണിടിച്ചിൽ

0
മലപ്പുറം: പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടയ്പാലത്താണ് സംഭവം....

പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ : പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു....