വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ? കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി: മാനനഷ്ടക്കേസില്‍ കടുത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു. കുറ്റവിധി സ്റ്റേ ചെയ്യാന്‍ ന്യായമായ കാരണങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പുനഃപരിശോധനാ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാകുന്നു. സുപ്രീംകോടതി കേസില്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ മാത്രമേ പ്രഖ്യാപനം ആലോചിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്കു പിന്നാലെ വയനാട് മണ്ഡലത്തിലെ മത്സരത്തെക്കുറിച്ചുള്ള ആലോചന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞൂ. ലക്ഷദ്വീപില്‍ മൊഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഒരാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ വന്നതോടെ ഇത് റദ്ദാക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നിയമനടപടികള്‍ നിരീക്ഷിച്ച ശേഷം വയനാടിന്റെ കാര്യം ആലോചിച്ചാല്‍ മതിയെന്ന് കമ്മീഷന്‍ തീരുമാനിച്ചത്. അടുത്ത മാര്‍ച്ചിലാവും ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ.എം.എസ്.സുനിലിന്റെ 382 -മത് സ്നേഹഭവനം ഉഷയ്ക്കും മകൾക്കും കൈമാറി

0
പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്. സുനിൽ നിര്‍ധനരായ കുടുംബങ്ങൾക്ക് നിര്‍മ്മിച്ച്...

ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു

0
പത്തനംതിട്ട : ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു....

ആരാധകർക്കായി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് അല്ലു അർജുൻ

0
കർണാടക : തന്‍റെ ആരാധകരോടുള്ള അളവറ്റ സ്നേഹവും നന്ദിയും വെളിപ്പെടുത്തി...

സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...