രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ; ജോഡോ യാത്ര നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. ഇന്ന് വയനാട്ടിലേക്ക് പുറപ്പെടും. ഇന്ന് വൈകിട്ട് കേരളത്തിലേക്ക് പോകും. 5 മണിക്ക് വാരണാസിയിൽ നിന്നും കേരളത്തിൽ എത്തും. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും വയനാടൻ ജനതക്കൊപ്പമെത്തും. ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് പറന്നെത്തുക. ഇന്നലെ അദ്ദേഹം കളക്ടറുമായി ബന്ധപ്പെടുകയും വിവരങ്ങൾ തിരക്കുകയും ചെയ്‌തു.

ഡൽഹിയിൽ വിവിധ കേന്ദ്രവുമായി ബന്ധപ്പെട്ട ഇടപെടലുകൾ അദ്ദേഹം നടത്തുകയും ചെയ്‌തു. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് എന്റെ ചുമതല. ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണം. വയനാട്ടിൽ തന്‍റെ സാന്നിധ്യം അടിയന്തരമായി ആവശ്യമാണെന്ന ബോധ്യമുള്ള രാഹുൽ ഗാന്ധിക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് വാരണാസിയിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെടുമെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. നാളെ ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി 3 മണിക്ക് പ്രയാഗ്‌രാജിലേക്ക് രാഹുൽ തിരിച്ചെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

ഡി.ആര്‍.ഡി.ഓയുടെ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് തട്ടിപ്പ് ; ചെന്നൈ സ്വദേശി പിടിയില്‍

0
തൃശൂര്‍: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഡി.ഓ യുടെ പേരില്‍ സ്വന്തം...

8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം , ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും

0
തൃശ്ശൂർ : കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ...