രാജ്യത്ത് വെറുപ്പിനെതിരെ സ്നേഹം കൊണ്ട് പോരാടുന്ന രാഹുൽ ഗാന്ധി ആണ് പ്രണയ ദിനത്തിലെ താരം : അഡ്വ. അബിൻ വർക്കി

For full experience, Download our mobile application:
Get it on Google Play

ചേത്തയ്ക്കൽ : രാജ്യത്ത് ഭരണം കയ്യാളുന്നവർ തന്നെ വെറുപ്പും വിദ്വേഷവും പടർത്തി ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ സ്നേഹംകൊണ്ട് രാജ്യത്തിനു വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധിയാണ് പ്രണയദിനത്തിലെ രാജ്യത്തിന്റെ മാതൃകയെന്നും അധികാരത്തിന്റെ മത്തിൽ വിരഹുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനങ്ങളോട് ഉള്ള സ്നേഹം മറന്ന് അക്രമണങ്ങളും ജനവിരുദ്ധ നയങ്ങളും കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ജനങ്ങളോട് ഒട്ടും സ്നേഹവും പ്രതിബദ്ധതയും ഇല്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ അവതരിപ്പിച്ച ബഡ്ജറ്റ്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റലില്‍ നടന്നത് വന്യമൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരത ആണ്. വിദ്യാര്‍ഥികളോട് ഇവര്‍ റാഗിങ്ങെന്ന പേരില്‍ ചെയ്തത് ചങ്കു തകര്‍ക്കുന്ന ക്രൂരതകളാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകുന്നില്ല. മനുഷ്യത്വം നഷ്ടപ്പെട്ട് മൃഗതുല്യരായി മാറുകയാണ് ഒരു വിഭാഗം. എന്നിട്ട് ക്രൂരതകളുടെ വീഡിയോ എടുത്തു രസിക്കുന്നു എന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. അബിൻ വർക്കി പറഞ്ഞു. ലോക പ്രണയ ദിനത്തിൽ കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, തോമസ് അലക്സ്, സിബി താഴത്തില്ലത്ത്, ജെസ്സി അലക്സ്, റൂബി കോശി, എ ടി ജോയിക്കുട്ടി, സണ്ണി മാത്യു, അന്നമ്മ തോമസ്, സുജ എം.എസ്, ഷേർളി ജോർജ്, സൗമ്യ. ജി നായർ, റെജി ഉപ്പിടുംപ്പാറ, ജോസഫ് കാക്കാനംപള്ളിൽ, സുനിൽ കുമാർ, ഷിബു തോമസ്, ജോസ്. പി. ആഡ്രൂസ്, നിബു തോമസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...