ഭാരത് ജോഡോ യാത്ര തടയാന്‍ സര്‍ക്കാര്‍ ഒഴികഴിവുകള്‍ കണ്ടെത്തുന്നു : കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര തടയാന്‍ സര്‍ക്കാര്‍ ഒഴികഴിവുകള്‍ കണ്ടെത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി.കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുലിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്.

“ഈ യാത്ര കശ്മീരിലേക്ക് പോകും, ഇപ്പോള്‍ അവര്‍ ഒരു പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നു. കൊവിഡ് പടരുന്നുവെന്നും യാത്ര നിര്‍ത്തണമെന്നും അവര്‍ എനിക്ക് കത്തെഴുതി,” ഹരിയാനയിലെ നുഹ് ജില്ലയിലെ ഗസേര ഗ്രാമത്തില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്‌എസിന്റെയും നരേന്ദ്ര മോദിയുടെയും വിദ്വേഷം നിറഞ്ഞ ഇന്ത്യയെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര 100 ദിവസത്തിലേറെയായി തുടരുന്നു. ഇതില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ ലക്ഷങ്ങള്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അവരുടെ മതം ഏതെന്നോ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്നോ ഏത് സ്ഥലത്തു നിന്നാണ് വന്നതെന്നോ ആരും ആരോടും ചോദിച്ചില്ല. ഈ യാത്രയില്‍ 24 മണിക്കൂറും ആളുകള്‍ പരസ്പരം ബഹുമാനിക്കുകയും പരസ്പരം ആലിംഗനം ചെയ്യുകയും സ്നേഹം പ്രചരിപ്പിക്കുകയും ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...