ഈറോഡ് : തമിഴ് ജനതയെ അവമതിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ബിജെപിയെയോ അനുവദിക്കില്ലെന്നും കേന്ദ്രത്തിന് തമിഴ് ജനതയോട് ബഹുമാനമില്ലെന്നും രാഹുൽ ഗാന്ധി.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കേന്ദ്രത്തിന് തമിഴ് ഭാഷയോടോ തമിഴ് സംസ്‌കാരത്തോടോ ബഹുമാനമില്ല. തമിഴ് ജനതയെ അവമതിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ബിജെപിയെയോ ഞാന്‍ ഒരിക്കലും അനുവദിക്കില്ല” രാഹുല്‍ ഗാന്ധി പറഞ്ഞു. എഐഎഡിഎംകെയുടെ ശക്തികേന്ദ്രമായ ഈറോഡിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
“നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, ഇന്ധന വില വര്‍ധന എന്നിവ ജനങ്ങളെ ഉലച്ചു. രാജ്യം അഞ്ചോ ആറോ ബിസ്സിനസ്സുകാരുടെ കയ്യിലാണ്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നതിലൂടെ തമിഴ് ജനതയെ നിയന്ത്രിക്കാമെന്നാണ് അവര്‍ കരുതുന്നത് പക്ഷെ ഇത് സത്യമല്ല. തമിഴ് ജനതയെ വഞ്ചിക്കാന്‍ കഴിയില്ലെന്നാണ് ചരിത്രം കാണിക്കുന്നത്” രാഹുല്‍ പറഞ്ഞു. പിതാവിനും കുടുംബാംഗങ്ങള്‍ക്കും തമിഴ്‌നാടുമായുണ്ടായിരുന്ന ബന്ധത്തെകുറിച്ചും അദ്ദേഹം സംസാരിച്ചു.
“നിങ്ങള്‍ക്ക് എന്‍റെ മുത്തച്ഛനോടും അച്ഛനോടുമുള്ള ബഹുമാനം എനിക്കറിയാവുന്നതാണ്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും പരിഹരിക്കാനുമാണ് ഞാനിവിടെ വന്നത്. തമിഴ് സംസ്‌കാരത്തെ ഞാന്‍ മനസ്സിലാക്കുന്നു. എനിക്കതിനോട് ആദരവാണ്. ഒരുപാട് അവരില്‍ നിന്ന് പഠിക്കാനുണ്ട്” രാഹുല്‍ പറഞ്ഞു. തമിഴ്‌നാടിന് ഒരുപുതിയ സര്‍ക്കാരിനെ ആവശ്യമുണ്ടെന്നും അതിന് വേണ്ടി നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനെത്തിയതാണെന്നായിരുന്നു കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ രാഹുൽ അഭിപ്രായപ്പെട്ടത്.