ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ബിജെപിയുടെ ആരോപണം. നേരത്തെ രാഹുല്‍ ഗാന്ധി ബാലിശമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് വിദേശത്ത് ഇന്ത്യാ വിരുദ്ധമായ നിലപാടുകളോടെ ഇപ്പോള്‍ കൂടുതല്‍ അപകടരമായ ദുഷിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു.ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാ വിരുദ്ധ നിയമ നിര്‍മാതാവുമായി കൂടിക്കാഴ്ച നടത്തുന്നത്. സിഖ് സമുദായത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകളെ പിന്തുണച്ചിരിക്കുന്നത് ഖലിസ്ഥാനി ഭീകരവാദിയും സിഖ് ഫോര്‍ ദജസ്റ്റിസ് സംഘടനയുടെ സഹസ്ഥാപകനായ ഗുര്‍പത്‌വന്ത് പന്നൂന്‍ ആണ് രംഗത്തെത്തിയിരിക്കുന്നതെന്ന് ഓര്‍ക്കണം. ഇന്ത്യാ വിരുദ്ധരുടെ പട്ടികയില്‍ പുതിയ സുഹൃത്തിനെ ചേര്‍ത്തുവെന്നും ബിജെപി നേതാവ് ആരോപിച്ചു. മുസ്ലീം ബ്രദര്‍ഹുഡിനോടും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി നേരിട്ടോ അല്ലാതെയോ അനുഭാവം പ്രകടിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ അവര്‍ നടത്തിയിട്ടുണ്ട്. ഖലിസ്ഥാന്‍ കശ്മീരിനെ പിന്തുണച്ചയാളാണ് ഇല്‍ഹാന്‍ ഒമര്‍. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി യുഎസിലേയ്ക്ക് പോയത്. എന്നാല്‍ ഇല്‍ഹാന്‍ ഒമറുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ചയെ സംബന്ധിച്ച വിവാദങ്ങള്‍ കോണ്‍ഗ്രസ് പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1