കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ , സ്മൃതി മണ്ഡപം സന്ദർശിച്ചില്ലെന്ന് എ കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കെ കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് പാലക്കാട്‌ യു ഡി എഫ് സ്ഥാനാർഥിയെന്ന് എ കെ ബാലൻ പറഞ്ഞു. കരുണാകാരന്‍റെ സ്മൃതി മണ്ഡപം സന്ദർശിക്കാൻ രാഹുൽ തയ്യാറായിട്ടില്ല. സരിൻ സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിലാണ് സ്മൃതി മണ്ഡപം സന്ദർശിച്ചത്. അദ്ദേഹം താല്പര്യം പറഞ്ഞപ്പോൾ പാർട്ടി എതിർത്തില്ല. കരുണകാരനെ വേട്ടയാടിയവരാണ് കോൺഗ്രസുകാർ. കോൺഗ്രസിൽ പൊട്ടിത്തെറി ഇനിയും ഉണ്ടാകും. സതീശനെതിരായ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് അൻവർ വ്യക്തമാക്കണം. സതീശൻ മീൻവണ്ടിയിൽ 150കോടി കടത്തിയെന്ന് അൻവർ പറഞ്ഞപ്പോൾ അത്രയും പ്രതിപക്ഷ നേതാവ് താങ്ങില്ല എന്ന് പറഞ്ഞവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ദളിത്‌ വനിതയെ അപമാനിച്ച ആളാണ് പി വി അൻവർ. മ്ലേച്ഛമായ ഭാഷയിലാണ് രമ്യയെ അപമാനിച്ചത്. എന്നിട്ടും പാലക്കാട് അൻവറിന്‍റെ പിന്തുണ വേണോ എന്ന് കോൺഗ്രസ് മറുപടി പറയണം. പാലക്കാട് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. പി കെ ശശി വിദേശത്തേക്ക് പോകുന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....