സ്ത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം ; കേരള യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും അത്തരക്കാരെ സംരക്ഷിക്കുന്ന പത്തനംതിട്ട ഡിസിസി കമ്മിറ്റി പിരിച്ച് വിടണം എന്നും ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഡിസിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും രാഹുൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിക്കലും നടത്തി. ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ല. നിരവധി ആരോപണങ്ങളാണ് ദിനംപ്രതി ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. ഇത്തരക്കാരെ സംരക്ഷിക്കുന്ന നടപടിയിൽ നിന്നും കോൺഗ്രസ് നേതൃത്വം പിന്മാറി ഈ നാട്ടിലെ സ്ത്രീ ജനങ്ങളുടെ അഭിമാനം സംരക്ഷിക്കണം.

എംഎൽഎ സ്ഥാനം രാജിവെയ്ക്കാതെ മുൻപോട്ടു പോയാൽ ശക്തമായ സമരപരിപാടികളുമായി രംഗത്തുണ്ടാവുമെന്നും യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ പറഞ്ഞു. കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ജോൺ വി തോമസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. ഹാൻലി ജോൺ, റിന്റോ തോപ്പിൽ,അഭിജിത് വിഷ്ണു, അനുപ് സി ആർ, അഡ്വ. ഷോണു രാജ്, ലിനു കുളങ്ങര, അരുൺ തേക്കിനൽ,വിജീഷ് വള്ളിക്കാല, ഇന്ദ്രജിത് ഇലന്തൂർ, സിജു നാരങ്ങാനം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...

സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ; തിയേറ്റർ ഉടമകൾക്ക് 15 ദിവസം...

0
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച്...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...