തിരുവനന്തപുരം : രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്ന കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ജോസ് യു ഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. ഇതിനെയാണ് രാഹുല്‍ പരിഹസിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു മുന്നണിയില്‍ നിന്ന് ലോക്സഭാ മെമ്പറാകുന്നു, അതിന്റെ കാലാവധി തീരും മുമ്പ് രാജി വെച്ച് രാജ്യസഭയില്‍ മെമ്പറാകുന്നു, ആ കാലാവധി തിരും മുന്‍പ് മുന്നണി മാറി മറ്റൊരു മുന്നണിയില്‍ ചേരുന്നു, രാജ്യസഭാ മെമ്പര്‍ സ്ഥാനം ഒഴിഞ്ഞ് നിയമസഭയില്‍ മത്സരിക്കുന്നു, നിയമസഭയില്‍ തോല്‍ക്കുമ്പോള്‍ വീണ്ടും മുന്നണിയില്‍ സമ്മര്‍ദം ചെലുത്തി രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം!!!