മാവോവാദി ബന്ധം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : മാവോവാദി ബന്ധം ആരോപിച്ച്‌ കണ്ണൂരില്‍ നിന്ന് അഞ്ചു ദിവസം മുന്‍പ് എന്‍ഐഎ കസ്റ്റഡിയിലെടുത്ത യുവാവിന വിട്ടയച്ചു. കണ്ണൂരില്‍ അറസ്റ്റിലായ മാവോവാദി നേതാവ് രാഘവേന്ദ്രയോടൊപ്പം എന്‍ഐഎ തടവിലാക്കിയ ടാക്‌സി ഡ്രൈവറും തലപ്പുഴ കമ്പമല സ്വദേശിയുമായ ശ്രീലങ്കന്‍ തമിഴ്‌ യുവാവിനെയാണ് ഇന്നലെ വൈകീട്ടോടെ വിട്ടയച്ചത്. നവംബര്‍ 5നാണ് രാഘവേന്ദ്രയോടൊപ്പം ടാക്‌സി ഡ്രൈവറായ യുവാവിനെയും തമിഴ്‌നാട്ടില്‍ നിന്നും വിരുന്നു വന്ന ബന്ധുവിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

നവംബര്‍ 6ന് ബന്ധുവിനെ വിട്ടയച്ചിരുന്നു. എന്നാല്‍, കമ്പമല സ്വദേശിയായ യുവാവിനെക്കുറിച്ച്‌ ബന്ധുക്കള്‍ക്ക് പോലും എന്‍ഐഎ സൂചന നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വയനാട് എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. അടുത്ത ദിവസം യുവാവിനോട് ചോദ്യം ചെയ്യലിനായി കണ്ണൂര്‍ എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇയാളുടെ വാഹനവും, മൊബൈലും എന്‍ഐഎ കസ്റ്റഡിയിലാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...