പാലക്കാട് : ടൂവിലറിലെത്തി ശ്രീനിവാസനെ കൊന്നതിനാല്‍ പാലക്കാട് ജില്ലയില്‍ ടൂവീലറില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിന്‍സീറ്റ് യാത്ര നിരോധിച്ചിരുന്നു. പോലീസിന്റെ ഈ തീരുമാനത്തെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;
ടൂവിലറിലെത്തി ശ്രീനിവാസനെ കൊന്നതിനാല്‍ പാലക്കാട് ജില്ലയില്‍ ടൂവീലറില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിന്‍സീറ്റ് യാത്ര നിരോധിച്ചിരിക്കുന്നു. ട്രയിനിലെത്തി കൊലപാതകം നടത്തിയാല്‍ ലോക്കോപൈലറ്റ് ഒഴികെയുള്ളവരുടെ യാത്ര നിരോധിക്കുമോയെന്ന നോണ്‍ സീരിയസ് ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. പോലീസിന്റെ അതി ബുദ്ധിപരമായ ഈ കിടിലന്‍ നീക്കത്തെ പരിഹസിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കുന്നതല്ല.
വേറെ വല്ല പണിക്കും പോകാന്‍ പറയുന്നില്ല, ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്, ഒരു പണിക്കും പോകരുത്. വല്ല SPCയിലോ, NCCയിലോ പോകുന്ന സ്കൂള്‍ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏല്പ്പിച്ചാല്‍ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കും. RSSകാരന്‍ SDPIക്കാരനെ കൊന്നപ്പോള്‍, ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു.
കൊല്ലാന്‍ വന്നവരും കൊല്ലപ്പെട്ടയാളും ജാഗ്രത പാലിക്കാഞ്ഞതിനാല്‍ RSSകാരന്‍ കൊല്ലപ്പെട്ടിരിക്കുന്നു. തീവ്ര നിലപാടുകാരായ രണ്ട് കൂട്ടരും ആലപ്പുഴ പോലെ പാലക്കാടിനെയും കുരുതിക്കളമാക്കിയിരിക്കുന്നു. എല്ലാ മലയാളികളും സ്വയം ജാഗ്രത പാലിച്ച് അവരവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക. കാരണം വയലില്‍ കോലമായി വെച്ചാല്‍ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്.