ഏരൂര്‍ വിളക്കുപാറയില്‍ ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്കയുടെ മരണം കൊലപാതകം ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : ഏരൂര്‍ വിളക്കുപാറയില്‍ ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിളക്കുപാറ പാറവിള വീട്ടില്‍ വത്സലയാണ് (55) ഫെബ്രുവരി 26ന് വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വത്സലയെ ക്രൂരമായി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും കഴുത്തിനു ചുറ്റുമുള്ള എല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുള്ളതായും നെഞ്ചിലും, ഉദരത്തിലും, ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാതാവിന്റെ കൊലയാളികളെ രണ്ടുമാസത്തോളമായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നുള്ള ആവശ്യവുമായി മകന്‍ ഷിബു രംഗത്തുവന്നു. പുനലൂര്‍ ഡി.വൈ.എസ്.പി ബി.വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. നിരവധി ആള്‍ക്കാരെ ചോദ്യം ചെയ്തതായും മൂന്നുപേരെ ഡി.എന്‍.എ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ടെന്നും ശാസ്ത്രീയ തെളിവുകളുടെ സഹായത്താലുള്ള അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാരപൂർവ്വമായ വരവേൽപ്പ് നൽകി

0
കോന്നി: ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നിറപുത്തരി ചടങ്ങിനായി സമർപ്പിക്കാനുള്ള വിശുദ്ധ നെൽക്കതിരുകളുമായി...

മഴ ശക്തമാകുന്നു ; സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ...

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു ; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

0
തൃശൂർ: കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് ശക്തമായതിനാൽ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുമെന്ന്...

കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടിൽ ഉരുൾപൊട്ടൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏഴ് മരണം. കൂടരഞ്ഞിയിൽ ഉരുൾപൊട്ടലുണ്ടായി....