പ്രായപൂര്‍ത്തിയാകാത്ത ദളിത് ആണ്‍കുട്ടിയെ ആക്രമിക്കുകയും ബലമായി കാല്‍നക്കിക്കുകയും ചെയ്ത കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റായ്ബറേലി : പ്രായപൂര്‍ത്തിയാകാത്ത ദളിത് ആണ്‍കുട്ടിയെ ആക്രമിക്കുകയും ബലമായി കാല്‍നക്കിക്കുകയും ചെയ്ത കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. പത്താം ക്ലാസുകാരനായ ബാലനെ ആക്രമിക്കുന്ന രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. ഏപ്രില്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാലന്‍ ശിക്ഷയുടെ ഭാഗമായെന്നോണം ചെവിയില്‍ പിടിച്ചുകൊണ്ട് തറയില്‍ ഇരിക്കുന്നതും പ്രതികള്‍ ബൈക്കുകളില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സവര്‍ണ ജാതിക്കാരെ അഭിസംബോധന ചെയ്യുന്ന പദമായ ‘ഠാക്കൂ‌ര്‍’ എന്ന് വിളിക്കാന്‍ ബാലനെ നിര്‍ബന്ധിക്കുന്നതും ഇനി ഈ തെറ്റ് ആവര്‍ത്തിക്കുമോയെന്ന് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് ശേഷമാണ് ബാലനെക്കൊണ്ട് കാല്‍ നക്കിപ്പിക്കുന്നത്. ഇവരില്‍ ചിലര്‍ സവര്‍ണ ജാതിയിലെ അംഗങ്ങളാണ്.

വിധവയായ മാതാവിനോടൊപ്പമാണ് ബാലന്‍ താമസിക്കുന്നത്. പ്രതികളില്‍ ചിലരുടെ പാടങ്ങളില്‍ കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്നതായും ഇതിന്റെ കൂലി നല്‍കാന്‍ ആവശ്യപ്പെട്ടത് പ്രതികളെ ചൊടിപ്പിക്കുകയായിരുന്നെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്നാണ് ബാലനെ ആക്രമിച്ചത്. ആക്രമിക്കപ്പെട്ട കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാര്‍, ഹൃതിക് സിംഗ്, അമന്‍ സിംഗ്, യശ് പ്രതാപ്, തുടങ്ങിയവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ബാലനെ ജുവൈനല്‍ ഹോമിലേക്ക് അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...