ഒരു ഇടവേളക്ക് ശേഷം മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി ഹരിയാന

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ് : ഒരു ഇടവേളക്ക് ശേഷം മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി ഹരിയാന. എന്‍.സി.ആര്‍ പരിധിയില്‍ വരുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജജ്ജാര്‍ എന്നീ നാല് ജില്ലകളിലാണ് ഹരിയാന സര്‍ക്കാര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്ത 238 കോവിഡ് കേസുകളില്‍ 198 എണ്ണവും ഗുരുഗ്രാമില്‍ നിന്നാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി അനില്‍ വിജ് പറഞ്ഞു.

ഗുരുഗ്രാമില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും വിജ് അറിയിച്ചു. ഗുരുഗ്രാമിലെ ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയുന്നതെന്ന് സംഘം പഠിക്കും. ഇതനുസരിച്ച്‌ പ്രദേശത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുമെന്നും ഇവിടുങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് വകഭേദം ഏതാണെന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ റോഹ്തക്കിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുഗ്രാ ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാറിന് കത്തെഴുതിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...