അനില്‍ കെ. ആന്റണി കോണ്‍ഗ്രസ് അനുഭാവിയായി പോലും തുടരാന്‍ അര്‍ഹനല്ല : രാഹുല്‍ മാങ്കൂട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ബി.ബി.സി ഡോക്യൂമെന്ററിക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ആരോപണങ്ങളെ പിന്തുണച്ച്‌ രംഗത്തെത്തിയ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ കെ.ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജ്യമെന്നാല്‍ മോദിയല്ലായെന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആള്‍ കോണ്‍ഗ്രസ് അനുഭാവിയായി പോലും തുടരാന്‍ അര്‍ഹനല്ലെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഏതാനും നാള്‍ മുമ്പ് വാര്‍ത്തയില്‍ നിന്നുമറിഞ്ഞത് അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേധാവിയെന്ന സ്ഥാനം ലഭിച്ചുവെന്നാണ്.

അനില്‍ ആന്റണിയുടെ പ്രവര്‍ത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ല, എങ്കിലും സാങ്കേതികമായി അനില്‍ ആന്‍റണി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ പദവി വഹിക്കുന്നുവെങ്കില്‍ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതില്‍ തുടരാനുള്ള അവകാശമില്ല. കോണ്‍ഗ്രസ് അനുഭാവിയായി പോലും തുടരാന്‍ അര്‍ഹനല്ല -രാഹുല്‍ വ്യക്തമാക്കി.

ബി.ബി.സി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ പിന്തുണക്കുന്ന നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ. ആന്റണി രംഗത്തുവന്നത്. ഇതിനുപിന്നാലെ അനിലിനെതിരെ ശക്തമായ എതിര്‍പ്പാണ് കോണ്‍ഗ്രസിനകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നത്.

ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരന്‍ നരേന്ദ്രമോഡിയാണെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ബി.ബി.സി അവരുടെ ഡോക്യുമെന്‍ററിലൂടെ തുറന്നു പറഞ്ഞതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.അനിലിനെതിരെ റിജില്‍ മാക്കുറ്റിയും ഷാഫി പറമ്പിലും വി.ടി. ബല്‍റാമും നേരത്തെ രംഗത്തെത്തിയിരുന്നു.

‘ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുന്‍വിധികളുള്ള ബ്രിട്ടന്റെ സ്‌പോണ്‍സേര്‍ഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും കാഴ്ചപ്പാടുകള്‍ക്ക് ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ മുന്‍തൂക്കം കല്‍പിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ബാധിക്കും’ -എന്നായിരുന്നു അനില്‍ ട്വീറ്റ് ചെയ്തത്.

ഗുജറാത്ത് വംശഹത്യയെക്കുറിച്ചും അതില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുമാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ‘ഗുജറാത്തിലെ സംഭവങ്ങളില്‍ ഞാന്‍ ഏറെ അസ്വസ്ഥനായിരുന്നു. നമുക്ക് വലിയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്നതിനാല്‍ വിഷയം അതിജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതായി വന്നു’ -എന്നും അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് അന്വേഷണസംഘം അന്ന് ഗുജറാത്ത് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഡോക്യുമെന്ററി വിദേശ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഈ വാദമാണ് അനില്‍ ഏറ്റുപിടിച്ചത്.

അല്‍പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്‍റെ സൂക്കേടാണ് -റിജില്‍ മാക്കുറ്റി
അനില്‍ ആന്റണിയെ പോലുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ വരുമ്പോള്‍ തന്നെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഇടയാക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ‘അനില്‍ ആന്‍റണി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങള്‍ പറയാന്‍. അല്‍പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്‍റെ സൂക്കേടാണ്. മൂക്കാതെ പഴുക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ല’ -റിജില്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...