പത്തനംതിട്ട : സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർധിപ്പിക്കാതെ തുടരുന്ന സർക്കാർ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് യൂ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ് പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ ധൂർത്തും കെടുകാര്യസ്ഥതയും വർദ്ധിക്കുമ്പോഴും തുച്ഛമായ പെൻഷൻ പോലും കൃത്യമായ വിതരണം ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തിനും പിൻവാതിൽ നിയമനങ്ങൾക്കും തൊഴിലാളി വിരുദ്ധ നടപടികളിലും പ്രതിഷേധിച്ചുകൊണ്ട് യൂ റ്റി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂ റ്റി യു സി ജില്ലാ പ്രസിഡൻറ് കെ പി മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സോമരാജൻ, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ജോർജ് വർഗീസ്, യൂ റ്റി യു സി ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ഹുസൈൻ, പി എം ചാക്കോ, പൊടിമോൻ, കെ മാത്യു, തങ്കമണി ഷാഹിദ ഷാനവാസ്, പരുമല കൃഷ്ണൻകുട്ടി, പി കെ പ്രകാശ് എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033