Friday, April 26, 2024 10:47 pm

പുനെയിൽ കുടുംബത്തിലെ ഏഴ് പേർ നദിയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

For full experience, Download our mobile application:
Get it on Google Play

പുനെ: പുനെയിൽ കുടുംബത്തിലെ ഏഴ് പേർ നദിയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ ആദ്യനി​ഗമനം. എന്നാൽ ആത്മഹത്യയല്ല, കുടുംബത്തിലെ ഏഴ് പേരെയും കൊലപ്പെടുത്തി നദിയിലെറിഞ്ഞതാണെന്ന് പോലീസ് കണ്ടെത്തി. ബീഡ് ജില്ലയിലെ ഖംഗാവ് സ്വദേശികളായ മോഹൻ ഉത്തം പവാർ (50), ഭാര്യ സംഗീത (40), മരുമകൻ ഷാംറാവു പണ്ഡിറ്റ് ഫുലാവെയർ (28), മകൾ റാണി ഫുലാവെയർ (24), മക്കൾ റിതേഷ് ( 7), ചോട്ടു (5), കൃഷ്ണ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരങ്ങളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അഹമ്മദ്‌നഗർ ജില്ലയിലെ നിഘോജ് സ്വദേശികളായ അശോക് കല്യാൺ പവാർ (39), ശ്യാം കല്യാൺ പവാർ (35), ശങ്കർ കല്യാണ് പവാർ (37), പ്രകാശ് കല്യാണ് പവാർ (24), കാന്താഭായ് സർജെറാവു ജാദവ് (45) എന്നിവരാണ് അറസ്റ്റിലായത്.

പുനെ ജില്ലയിലെ പാർ​ഗാവ് ജില്ലയിൽ ഭീമ നദിയിലാണ് ജനുവരി 18നും 24നും ഇടയിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കാണുന്നത്. ആദ്യം കൂട്ട ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നി​ഗമനം. എന്നാൽ അന്വേഷണത്തിൽ അറസ്റ്റിലായ ഒരാളുടെ പ്രതികാരമാണ് കൊടും ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് തെളിഞ്ഞു. അറസ്റ്റിലായ ഒരാളുടെ മകൻ കുറച്ച് മാസം മുമ്പ് അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

നടന്നത് അപകടമല്ലെന്നും കൊലപാതകമാണെന്നും ഇയാൾ കരുതി. തന്റെ ബന്ധുവായ ആളാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാൾ ചിന്തിച്ചു. തുടർന്നാണ് സഹോദരങ്ങളുമായി ചേർന്ന് കുടുംബത്തെ കൂട്ടത്തോടെ ഇല്ലാതാക്കാൻ തീരുമാനിച്ചത്. ജനുവരി 18ന് ഇവരുടെ വീട്ടിലെത്തിയ പ്രതികൾ 50കാരനായ കുടുംബനാഥനെയും അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മരുമകൻ. മൂന്ന് പേരക്കുട്ടികൾ എന്നിവരെ ഭീമ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ജനുവരി 18നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് 20,22 തീയതികളിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ പൂനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി സംഘം മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ നദിയിൽനിന്ന് കണ്ടെടുത്തു.

മരിച്ച സ്ത്രീകളിൽ ഒരാളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രധാന പ്രതി അശോക് പവാറിന്റെ മകൻ ധനഞ്ജയ് ഏതാനും മാസങ്ങൾക്ക് മുമ്പ് വാഗോളിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഹനനും മകൻ അനിലും ധനഞ്ജയിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് അശോകും കുടുംബവും സംശയിക്കുകയും പ്രതികാരത്തിന് മോഹനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾ എങ്ങനെയാണ് കൊല നടത്തിയതെന്ന് പോലീസ് അന്വേഷിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ; വോട്ടിങ് ശതമാനം

0
പത്തനംതിട്ട ലോക്സഭാ മണ്ഡലം മൊത്തം വോട്ടര്‍മാര്‍: 14,29,700 പോള്‍ ചെയ്ത വോട്ട്: 9,05,727 പുരുഷന്മാര്‍: 4,43,194...

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ...

മുഖ്യമന്ത്രിയുടെ തള്ളിപ്പറച്ചിൽ സ്വന്തം പങ്കു മറച്ചുവെക്കാൻ : പുതുശ്ശേരി

0
തിരുവല്ല : എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ബി.ജെ.പി അഖിലേന്ത്യ വക്താവും...