തിരുവനന്തപുരം : തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു വേളയില്‍ സിപിഎം ഉയര്‍ത്തിയ വാദങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജവീഡിയോ തയ്യാറാക്കിയ സംഭവത്തില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫിന്റെ കാര്യവും കള്ളവോട്ടു ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന്റെ കാര്യവും പരാമര്‍ശിച്ചു കൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളും സിപിഎമ്മും ചേര്‍ന്ന് മുസ്ലിം ലീഗുകാരനാക്കിയ അബ്ദുള്‍ ലത്തീഫ് ലീഗാണെന്ന് തെളിയിക്കുന്ന ആധികാരിക തെളിവുകള്‍ എന്തെങ്കിലും പുറത്ത് വന്നോ? എന്ന് രാഹുല്‍ ചോദിക്കുന്നു.
മദ്യപിച്ച് ബോധരഹിതനായതിനാല്‍ ബോധം വന്നാലുടന്‍ അബ്ദുള്‍ ലത്തീഫിന്റെ വെളിപ്പെടുത്തല്‍ വരുമെന്ന് പറഞ്ഞിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും അയാളുടെ ബോധം വന്നില്ലെയെന്നും അദ്ദേഹം ചോദിക്കുന്നു. സ്വരാജിന്റെ നേതൃത്വത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കള്ള വോട്ട് ചെയ്യാനെത്തിയ ഡിവൈഎഫ്‌ഐ പാമ്പാക്കുട മേഖല സെക്രട്ടറിയും സ്വരാജിന്റെ വിശ്വസ്തനുമായ ആല്‍ബിനെ ഡിവൈഎഫ്‌ഐ പുറത്താക്കിയോ? എന്നും അദ്ദേഹം ചോദ്യമായി ഉന്നയിക്കുന്നു. ആറ് ചോദ്യങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നിയിക്കുന്നത്.
രാഹുലിന്റെ ഫേസ്‌ബുക്ക പോസ്റ്റ് ഇങ്ങനെ : അക്കാദമിക്ക് പര്‍പ്പസിനുള്ള ആറ് ചോദ്യങ്ങള്‍.
1) തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളും CPIM ഉം ചേര്‍ന്ന് മുസ്ലിം ലീഗുകാരനാക്കിയ അബ്ദുള്‍ ലത്തീഫ് ലീഗാണെന്ന് തെളിയിക്കുന്ന ആധികാരിക തെളിവുകള്‍ എന്തെങ്കിലും പുറത്ത് വന്നോ?
2) തിരഞ്ഞെടുപ്പ് ദിവസം ഉച്ചക്ക് അബ്ദുള്‍ ലത്തീഫിനെ കോയമ്ബത്തൂരില്‍ നിന്ന് കൊച്ചിയിലെത്തിക്കും എന്ന് റഹീം പറഞ്ഞ ലത്തീഫിനെ കൊച്ചിയിലെത്തിച്ചിട്ടെന്തായി?
3) മദ്യപിച്ച് ബോധരഹിതനായതിനാല്‍ ബോധം വന്നാലുടന്‍ അബ്ദുള്‍ ലത്തീഫിന്റെ വെളിപ്പെടുത്തല്‍ വരുമെന്ന് പറഞ്ഞിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും അയാളുടെ ബോധം വന്നില്ലെ?
4) സ്വരാജിന്റെ നേതൃത്വത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കള്ള വോട്ട് ചെയ്യാനെത്തിയ DYFI പാമ്ബാക്കുട മേഖല സെക്രട്ടറിയും സ്വരാജിന്റെ വിശ്വസ്തനുമായ ആല്‍ബിനെ DYFI പുറത്താക്കിയോ?
5) കള്ള വോട്ട് ചെയ്യാന്‍ വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് എപ്പോള്‍ CPIM കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കും?
6) തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനു ദോഷമുണ്ടാകാതിരിക്കുവാന്‍ പിണറായിസ്റ്റ് മീഡിയ ചര്‍ച്ചയാക്കാതിരുന്ന ഇടുക്കിയിലെ പീഡനം എപ്പോള്‍ ചര്‍ച്ച ചെയ്യും ?
ഇനി ഇതൊക്കെ വൈകുന്നത് ഒഴിവാക്കാനാണോ സര്‍ക്കാര്‍ K റെയില്‍ വേണമെന്ന് പറയുന്നത് ?