പ്രാണപ്രതിഷ്ഠാ സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ രാഹുലിന് അനുമതിയില്ല ; എതിർത്ത് അസം മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി സംസ്ഥാനത്തുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തിങ്കളാഴ്ച ബട്ടദ്രവ സന്ദർശിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിക്കുന്നതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അനാവശ്യ മത്സരം സൃഷ്ടിക്കരുതെന്നും അത് അസമിന് ദുഃഖമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് സത്രം സന്ദർശിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അയോധ്യ പ്രതിഷ്ഠാ സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ കഴിയില്ലെന്ന് സത്രത്തിന്റെ മാനേജ്മെന്റ് കമ്മിറ്റിയും അറിയിച്ചിരുന്നു. പ്രതിഷ്ഠാ സമയത്ത് ഒട്ടേറെ ഭക്തരെത്തും. ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് മൂന്നു മണിക്കു ശേഷം സന്ദർശനം നടത്താമെന്നും അറിയിപ്പിൽ പറയുന്നു.അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ സമയത്ത് പ്രതിപക്ഷ പാർട്ടികൾ മറ്റു പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബട്ടദ്രവ സത്രം സന്ദർശിക്കാനായിരുന്നു രാഹുൽ തീരുമാനിച്ചിരുന്നത്. ഇക്കാര്യം ബട്ടദ്രവ സത്രത്തിന്റെ ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെ സന്ദർശനം അനുവദിക്കാൻ കഴിയില്ലെന്നും വൈകിട്ട് 3 മണിക്കു ശേഷം വരാമെന്നും ഭാരവാഹികൾ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...