മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പൊന്നാനി ബിയ്യം സ്വദേശിയും പെരുമ്പറമ്പ് മൂകാംബിക ക്ഷേത്രത്തിനു സമീപം താമസക്കാരനുമായ ഹക്കിം ( 45) ആണ് മരിച്ചത്. പരിക്കേറ്റ പെരുമ്പറമ്പ് ഐക്കര വളപ്പിൽ സിദ്ധാർത്ഥി (19)നെ ശുകപുരം ആശുപത്രിയിലും മൂച്ചിക്കടവ് പെരുമ്പിലാവിൽ പടി വിബീഷ് (38), പെരുമുക്ക് വടക്കൂട്ട് ജാഫർ (47) എന്നിവരെ എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഹക്കിം സഞ്ചരിച്ച ബുള്ളറ്റ്, എതിരെ വന്ന സിദ്ധാർത്ഥിന്റെ ബൈക്കുമായി കൂട്ടിയിടിച്ച ശേഷം റോഡരികിലെ ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിൽ എതിരേവന്ന മറ്റൊരു ബൈക്ക് സിദ്ധാർത്ഥിന്റെ ബൈക്കിലും ഇടിച്ചു. ഇതിലെ യാത്രക്കാരാണ് പരിക്കേറ്റ മറ്റു രണ്ടുപേർ. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. എടപ്പാളിലെ ജിംനേഷ്യത്തിലെ പരിശീലകനും വിവിധ മത്സരങ്ങളിലെ വിജയിയുമാണ് ഇദ്ദേഹം. പൊന്നാനി പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി

0
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി. ജനകീയ...

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ...

തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി സൗരവ്ദാസ്

0
ഡൽഹി: തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി...

വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തില്‍ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു

0
റാന്നി : വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ഫൗണ്ടേഷൻ ഡേ പരിപാടികൾ...