കടൽക്കൊള്ളക്കാരെപ്പോലെയാണ് അമേരിക്കൻ നാവികസേന ; വിവാദ പരാമർശവുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ :  ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന അമേരിക്ക നാവികസേനയുടെ നടപടിയെ ‘കടൽക്കൊള്ള’യോട് ഉപമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന രാഷ്ട്രീയ റാലിയിലായിരുന്നു ട്രംപിന്റെ ഈ വിവാദ പരാമർശം. ഇറാനിയൻ എണ്ണയും ചരക്കുകളും പിടിച്ചെടുക്കുന്നത് വലിയ ലാഭകരമായ ബിസിനസ്സാണെന്നും തങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് റാലിയിൽ അവകാശപ്പെട്ടു. അമേരിക്കയുടെ ഈ നീക്കത്തെ ‘സായുധ കവർച്ച’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ലോകം കടൽക്കൊള്ളയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

അമേരിക്കൻ സൈന്യം രണ്ട് ഇറാനിയൻ ടാങ്കറുകൾ തടഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകിയത്. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞിരിക്കുകയാണ്. ഇതിന് മറുപടിയായാണ് ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ഇതുവരെ ഉപരോധം ലംഘിച്ച 45 കപ്പലുകൾ യുഎസ് സെൻട്രൽ കമാൻഡ് പിടിച്ചെടുക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്. വാഷിംഗ്ടൺ ഉപരോധം പിൻവലിക്കാതെ കടലിടുക്കിലെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ലെന്ന നിലപാടിലാണ് ഇറാൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...