Thursday, April 17, 2025 5:01 am

രാഹുല്‍ഗാന്ധിയെ ‘നന്ദിയില്ലാത്തവന്‍’ എന്ന് അധിക്ഷേപിച്ച് സ്മൃതി ഇറാനി

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പ്രസ്താവനയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐക്യകേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അമേഠിയെക്കുറിച്ചുള്ള പരാമര്‍ശമാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ 15 വര്‍ഷമായി താന്‍ വടക്കേ ഇന്ത്യയിലെ എം.പിയാണ്. താന്‍ പരിചയിച്ച രാഷ്ട്രീയമല്ല കേരളത്തിലേതെന്നും ഇവിടെ വരുന്നത് പുത്തന്‍ ഉണര്‍വേകുന്നുവെന്നും കേരളത്തിലുള്ളവര്‍ വ്യക്തമായ ചിന്തകളോടെ എല്ലാ സാമൂഹിക പ്രശ്‌നങ്ങളിലും ഇടപെടാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ ഉപരിപ്ലവമായി മാത്രം പ്രശ്‌നങ്ങളെ കാണാന്‍ ശ്രമിക്കുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.

എന്നാല്‍ രാഹുലിനെ ‘നന്ദിഇല്ലാത്തയാള്‍’ എന്ന് വിളിച്ചാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചത്. ലോകം അവരെക്കുറിച്ച്‌ പറയുമെന്നും അറിവില്ലാത്തവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും രാഹുലിന്റെ പേര് സൂചിപ്പിക്കാതെ സ്മൃതി ട്വീറ്റ് ചെയ്തു. 2019ല്‍ രാഹുലിനെ പരാജയപ്പെടുത്തി അമേഠിയില്‍ നിന്നാണ് സ്മൃതി രാജ്യസഭയിലേക്ക് എത്തിയത്.

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പ്രസ്താവനയ്‌ക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. സനാതന വിശ്വാസത്തിന്റെ തപസ്താലിയായ കേരളം മുതല്‍ ശ്രീരാമ ജന്മഭൂമിയായ ഉത്തര്‍പ്രദേശ് വരെ എല്ലാവരും നിങ്ങളെ മനസ്സിലാക്കിയിട്ടുണ്ടെന്നും വിഭജന രാഷ്ട്രീയമാണ് നിങ്ങളുടെ ആചാരം, എന്നാല്‍ ഇന്ത്യ മുഴുവന്‍ നാം അമ്മയായാണ് കാണുന്നത് അല്ലാതെ വടക്കെന്നോ തെക്കെന്നോ വിഭജിക്കാറില്ലെന്നും’ യോഗി ട്വീറ്റ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ കാണാതായി

0
ഉത്തരകാശി : റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ ശക്തമായ...

വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം : കരുനാഗപ്പള്ളിയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്സൈസ്...

നടി വിൻസി അലോഷ്യസിന്റെ വെളിപെടുത്തലിൽ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന അമ്മ

0
കൊച്ചി : ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം...

കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്ന് രാഹുൽഗാന്ധി

0
ഗാന്ധിനഗർ : കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞു...