വടകര: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലിലൂടെ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റു. ഡിവൈഎസ്പി മൂസ വള്ളിക്കാടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎസ്പിയുടെ കാല്‍വിരലിന് പൊട്ടലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രചരണത്തിനെത്തിയ രാഹുല്‍ പ്രസംഗത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അകമ്പടി വാഹനം ഡിവൈഎസ്പിയുടെ കാലില്‍ കയറിയത്. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.