രാഹുലിന്റെ വിശ്വസ്തനായിരുന്ന അശോക് തന്‍വറും കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും തൃണമൂലിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഹരിയാണ കോൺഗ്രസ് മുൻ അധ്യക്ഷനും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിമായിരുന്ന അശോക് തൻവറും മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദും തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാകും ഇവർ തൃണമൂൽ അംഗത്വമെടുക്കുക.  മുൻ ജെഡിയു എംപി പവൻ വർമയും തൃണമൂലിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.

2019 ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട മുൻ എം.പി കൂടിയായ അശോക് തൻവർ ഈ വർഷം ആദ്യം സ്വന്തം പാർട്ടി രൂപവൽകരിച്ചിരുന്നു. 1983-ൽ ഇന്ത്യ ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയപ്പോൾ സംഘത്തിലുണ്ടായിരുന്ന കീർത്തി ആസാദ് നേരത്തെ ബിജെപിയിലായിരുന്നു. തുടർന്ന് 2018-ലാണ് കോൺഗ്രസിൽ ചേർന്നത്. ബിഹാറിലെ ദർഭാംഗയിൽ നിന്ന് മൂന്ന് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....