കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. റിമാന്‍ഡിലായിരുന്ന 29 പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജൂണ്‍ 24നാണ് ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയുയായിരുന്നു. തുടര്‍ന്ന് ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സി.പി.എം നേതൃത്വവും എസ്.എഫ്.ഐയും വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.