അമിത പലിശ വാങ്ങി കീശ വീ‍ർപ്പിച്ചു ; ചൈതന്യ ബാങ്കേഴ്സിൽ റെയ്ഡ്, ഉടമയ്ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് അമിത പലിശ ഈടാക്കി സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന ഉടമയ്‌ക്കെതിരെ കേസ്. ചെര്‍പ്പുളശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചൈതന്യ ബാങ്കേഴ്‌സ് ഉടമ കുലുക്കല്ലൂര്‍ പന്തലിങ്കല്‍ വീട്ടില്‍ മോഹന്‍ദാസ് (65) എന്നയാള്‍ക്കെതിരെയാണ് കേസ് എടുത്തത്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം ജീവനക്കാരി നെല്ലായ പൊമ്പിലായ നെച്ചിപ്പുറത്ത് വീട്ടില്‍ ബിന്ദു(42) വിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈസന്‍സ് വ്യവസ്ഥ ലംഘിച്ച് വായ്പക്കാരില്‍ നിന്ന് ഒപ്പിട്ട് വാങ്ങി സൂക്ഷിച്ച വെള്ള പേപ്പറും ബ്ലാങ്ക് ചെക്കുകളും ഇവരുടെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

അമിത പലിശ ഈടാക്കിയതിന് കേരള മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരമാണ് ചെര്‍പ്പുളശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ഹാജരാക്കിയ ബിന്ദുവിനെ റിമാന്‍ഡ് ചെയ്തു. ഉടമ മോഹന്‍ ദാസ് ഒളിവിലാണ്. വായ്പക്കാരില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ നിരവധി വെള്ള പേപ്പറുകളും വിവിധ ബാങ്കുകളുടെ ഒപ്പിട്ട അഞ്ച് ചെക്ക് ലീഫുകളും കണ്ടെടുത്തിട്ടുണ്ട്. എസ് എച്ച് ഒ ടി ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചൈതന്യ ബാങ്കേഴ്‌സിന്റെ ചെര്‍പ്പുളശ്ശേരി ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് നിയമ വിരുദ്ധ രേഖകള്‍ സൂക്ഷിച്ചതായി കണ്ടെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...