അനധികൃത സ്വത്ത് സമ്പാദനം ; ബീഹാർ ഗ്രാമ വികസന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

പാട്‌ന: ബീഹാറില്‍ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ഗ്രാമ വികസന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചീനിയറുടെ വീട്ടില്‍ റെയ്ഡ്. കിഷന്‍ഗഞ്ച് ഗ്രാമ വികസന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ സഞ്ജയ് കുമാറിന്റെ വസതിയിലാണ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. അനധികൃതമായി സൂക്ഷിച്ച കോടി കണക്കിന് രൂപ കണ്ടെടുത്തു. ഇയാള്‍ കീഴ് ഉദ്യോഗസ്ഥരില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

കണക്കില്‍ പെടാത്ത കോടി കണക്കിന് പണം കണ്ടെടുത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘം നോട്ടുകള്‍ ഒത്തു നോക്കുമെന്ന് വ്യക്തമാക്കി. നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്. പണം എണ്ണിതിട്ടപ്പെടുത്താനായി നോട്ട് എണ്ണുന്ന മെഷീനും വീട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. സഞ്ജയ് കുമാറുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ സംസ്ഥാനത്ത് കൂടുതല്‍ അന്വേഷണങ്ങളും റെയ്ഡുകളും നടത്തുമെന്ന് പട്‌ന വിജിലന്‍സ് ഡിഎസ്പി സുജിത് സാഗര്‍ പറഞ്ഞു. വിവിധ ഇടങ്ങളിലായി നടത്തിയ തിരച്ചിലുകളില്‍ ഇതു വരെ നാല് കോടിയിലധികം രൂപ കണ്ടെടുത്തതായും വിജിലന്‍സ് വിഭാഗം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...