രണ്ട് റോഡുകൾക്ക് കൂടി നിർമ്മാണത്തിന് ഭരണാനുമതി : അഡ്വ പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന രണ്ട് റോഡുകൾക്ക് കൂടി നിർമ്മാണത്തിന് ഭരണാനുമതിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റാന്നി പഞ്ചായത്തിലെ രാമപുരം – ഇല്ലത്ത് പടി റോഡ്, കോട്ടാങ്ങൽ പഞ്ചായത്തിലെ പാപ്പനാട്ടുപടി – പഞ്ചായത്ത് പടി റോഡ് എന്നിവയ്ക്കാണ് പുതുതായി ഭരണാനുമതി ലഭിച്ചത്. സാങ്കേതിക അനുമതികൂടി ലഭിച്ചാൽ ഇവയുടെ നിർമ്മാണം ടെൻഡർ ചെയ്യാനാകും.

റീ ബിൽഡ് കേരളയുടെ പട്ടികയിൽ റാന്നി നിയോജക മണ്ഡലത്തിലെ 22 റോഡുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ചണ്ണ – കുരുമ്പന്‍മൂഴി റോഡ്, റേഷൻകടപ്പടി – മുളന്താനം റോഡ്, മേലേപ്പടി – ചെല്ലക്കാട് റോഡ്, കിളിയാനിക്കൽ – തൂളികുളം റോഡ്, മടുക്കമൂട് – അയ്യപ്പ മെഡിക്കൽ കോളേജ് റോഡ്, ബംഗ്ലാംകടവ് – വലിയകുളം റോഡ്, ബംഗ്ലാംകടവ് – സ്റ്റേഡിയം റോഡ്, പാറക്കാവ് – വാഴക്കുഴി റോഡ്, സി കെ റോഡ്, കോയിപ്പള്ളി മേലേപ്പടി – മേലേതിൽപ്പടി റോഡ്, അത്തിക്കയം – കടുമീന്‍ചിറ റോഡ്, വലിയപറമ്പിൽ പടി – ഈട്ടിച്ചുവട് റോഡ്, കണ്ണങ്കര – ഇടമുറി റോഡ് എന്നിവയിൽ ചിലവയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചിലതിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പൂവന്മല – പനംപ്ലാക്കൽ റോഡ് പലതവണ ടെൻഡർ ചെയ്തെങ്കിലും ആരും കരാർ ഏറ്റെടുത്തിട്ടില്ല. ഇനി തുക ഉയർത്തി ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...