വ്യത്യസ്ത മതത്തിലുള്ളവരുടെ വിവാഹത്തെ തുടർന്ന് വർഗീയ സംഘർഷം : നാല് പോലീസുകാർക്ക് സസ്‍പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടക കൊപ്പാലില്‍ വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മിലെ വിവാഹത്തെ തുടര്‍ന്ന് ഹുളിഹൈദര്‍ വില്ലേജിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്ക് സസ്‍പെന്‍ഷന്‍. സംഘര്‍ഷം നിയന്ത്രിക്കാനായി ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാല് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

കനകഗിരി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‍പെക്ടര്‍ പരസപ്പ ഭജാന്ത്രി, എ.എസ്.ഐ മഞ്ജുനാഥ്, കോണ്‍സ്റ്റബിള്‍മാരായ ഹനുമന്തപ്പ, സംഗപ്പ മേത്തി എന്നിവരെയാണ് സസ്‍പെന്‍ഡ് ചെയ്തത്. കൊപ്പാല്‍ എസ്.പി അരുണാംക്ഷു ഗിരിയുടെ ഉത്തരവ് പ്രകാരം ഡിവൈ.എസ്.പി രുദ്രേഷ് ഉജ്ജനകൊപ്പയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഘര്‍ഷത്തില്‍ ഹുളിഹൈദര്‍ വില്ലേജിലെ പാഷാവാലി മുഹമ്മദ് സാബ് (27), യങ്കപ്പ ഷാമപ്പ തലവര (44) എന്നിവര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തലവര്‍ സമുദായത്തിലെ പെണ്‍കുട്ടിയെ പാഷാവാലി മുഹമ്മദ് സാബ് വിവാഹം കഴിച്ചത് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തലവര്‍ സമുദായത്തില്‍ ഇതുസംബന്ധിച്ച നീരസം നിലനിന്നിരുന്നു. അതിനിടെയാണ് പാഷാവാലി മുഹമ്മദ് സാബ് പൂപറിക്കാന്‍ തലവര്‍ സമുദായക്കാര്‍ താമസിക്കുന്ന ഭാഗത്തേക്കു പോയത്. ഈ സമയം യങ്കപ്പയുടെ നേതൃത്വത്തില്‍ പാഷാവാലിയെ ആയുധംകൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ഇതിനു പിന്നാലെ നൂറുകണക്കിന് പേര്‍ യങ്കപ്പയുടെ വീട് ആക്രമിക്കുകയും അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യങ്കപ്പ ആശുപത്രിയില്‍ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ പോലീസ് പിടികൂടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് 58 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി കെ എം ഷാജി...

0
കോഴിക്കോട്: തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി...

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്ന് മാധവ്...

0
കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ്...

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇരുസഭകളും നിര്‍ത്തിവെച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...