Friday, July 4, 2025 3:30 pm

ഇന്ത്യന്‍ റെയില്‍വെ സ്വകാര്യവല്‍ക്കരിക്കരുത് : ബെന്നി ബെഹനാന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ ഇന്ത്യന്‍ റയില്‍വെയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ ശരിയല്ലെന്നും ഇതില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ബെന്നി ബഹനാന്‍ എംപി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ റയില്‍വെ ബജറ്റ് പ്രസംഗത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ സാധാരണക്കാരുടെ പ്രധാന യാത്രാമാര്‍ഗമായ ഇന്ത്യന്‍ റയില്‍വെ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ നഷ്ടമാകുന്നത് രാജ്യത്തിന്റെ മുഖമുദ്രതന്നെയാണെന്നും എംപി കുറ്റപ്പെടുത്തി. കൂടാതെ ഓരോവര്‍ഷം കഴിയുംതോറും കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന വര്‍ധിച്ചുവരികയാണ്. അവഗണന കൂട്ടുന്നതില്‍ റെയിവേ കേരളത്തോട് മത്സരിക്കുകയാണെന്നും കേരളത്തിന്റെ സ്വപ്നപദ്ധതികളായ ശബരിറെയില്‍, കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി, അധിവേഗ റെയില്‍വെ പാതകള്‍ തുടങ്ങിയ പദ്ധതികള്‍ ഇപ്പോഴും കേന്ദ്രത്തിന്റെ ചുവപ്പ്‌ നാടക്കുള്ളില്‍ തന്നെയാണെന്നും എംപി പറഞ്ഞു.

ഇന്ത്യയിലെതന്നെ പ്രസിദ്ധമായ ശബരിമല ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും തീര്‍ഥാടനവേളയില്‍ മൂന്നു കോടിയിലിധികം അയ്യപ്പഭക്തരാണ് എത്തിച്ചേരുന്നത്. ശബരിമലയെ റെയില്‍വേ ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അങ്കമാലി ശബരിമല റെയില്‍വേ പദ്ധതി ഇപ്പോഴും മന്ദഗതിയിലാണ്. 1997-98ല്‍ അനുവദിച്ച 116 കിലോമീറ്റര്‍ പാത യാഥാര്‍ഥ്യമായാല്‍ കോടിക്കണക്കിന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്ര സുഗമമാകും.

കൂടാതെ സംസ്ഥാനത്ത് നിലവിലുള്ള റെയില്‍വേ ശൃംഖല വേഗത്തിലുള്ള യാത്രയ്ക്ക് അനുയോജ്യമല്ല. ന്യൂഡല്‍ഹിക്കും കത്രയ്ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌ പ്രസ്സ് ഇപ്പോള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഇതേ മാതൃകയിലുള്ള വേഗമേറിയ പാത തിരുവനന്തപുരം കാസര്‍കോഡ് പാതയില്‍ അവതരിപ്പിക്കാന്‍ റയില്‍വെ പദ്ധതികള്‍ തയ്യാറാകണമെന്നും ചലനമില്ലാതെ കിടക്കുന്ന കേരളത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായ കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടന്ന് യാഥാര്‍ഥ്യമാക്കണമെന്നും എംപി സഭയില്‍ ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അരുവാപ്പുലം – ഐരവൺ പാലം നിർമ്മാണം പ്രതിസന്ധിയിൽ

0
കോന്നി : അരുവാപ്പുലം - ഐരവൺ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...

മന്ത്രിമാരായ വീണാ ജോര്‍ജിനും വിഎന്‍ വാസവനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : എംഎം ഹസന്‍

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീട്ടമ്മ...

കോന്നിയില്‍ തെരുവുനായ ശല്യം രൂക്ഷം ; പരിഹാരം കാണാതെ അധികൃതർ

0
കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം...

സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കര്‍ണ്ണാടക ഹൈക്കോടതി

0
ബെംഗളൂരു: യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി...