വേഗനിയന്ത്രണം ലംഘിച്ച് ലോക്കോപൈലറ്റുമാര്‍ ; കാരണം കണ്ടുപിടിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : ട്രെയിന്‍ യാത്ര തന്നെ അപകടത്തിലാക്കുന്ന തരത്തില്‍, സര്‍വീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതിനും ഇടയിലുള്ള പല പോയിന്റുകളിലും വേഗത നിയന്ത്രണം ട്രെയിന്‍ ഡ്രൈവര്‍മാര്‍ ലംഘിക്കുന്നതിനുള്ള കാരണം കണ്ടെത്താന്‍ കമ്മിറ്റി രൂപീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത്തരം ഒരു ബോര്‍ഡ് രൂപീകരിക്കാനുള്ള കാരണവും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടക്കുന്ന റിവര്‍ ബ്രിഡ്ജില്‍ മണിക്കൂറില്‍ 20 കിമീ വേഗതയില്‍ സഞ്ചരിക്കേണ്ടതിന് പകരം 120 കിമീ വേഗതയിലാണ് രണ്ട് ലോക്കോപൈലറ്റുമാര്‍ ട്രെയിന്‍ ഓടിച്ചത്.

ആദ്യത്തെ സംഭവത്തില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍, ഗതിമാന്‍ എക്‌സ്പ്രസ്, ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷനും ഉത്തര്‍പ്രദേശ് വീരഗംഗ ലക്ഷമീഭായി ഝാന്‍സി ജംഗ്ഷനും ഇടയില്‍, ആഗ്ര കാന്റിന് സമീപമുള്ള ജാജുവ മാനിയ റെയില്‍വേ സ്റ്റേഷനിടയില്‍ വേഗത നിയന്ത്രണം തെറ്റിച്ചു. ഇതിന് രണ്ടുദിവസത്തിന് ശേഷം ജമ്മുവിലെ കത്രയ്ക്കും മധ്യപ്രദേശിലെ ഇന്റോറിനും ഇടയില്‍ മണിക്കൂറില്‍ 120 കിലേമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിച്ചു.

ഈ സംഭവങ്ങള്‍ക്ക് തൊട്ടുപിന്നാലെ, ജൂണ്‍ 3 ന് റെയില്‍വേ ബോര്‍ഡ് എല്ലാ സോണുകളിലേക്കും ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും, ”ലോക്കോ പൈലറ്റുമാര്‍ക്കും ട്രെയിന്‍ മാനേജര്‍മാര്‍ക്കും (ഗാര്‍ഡുകള്‍) നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യാന്‍ റെയില്‍വേ ബോര്‍ഡ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്” എന്ന് അറിയിക്കുകയും ചെയ്തു. ഫീല്‍ഡ് തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ലോക്കോ പൈലറ്റുമാരുമായി സംവദിക്കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 5 ന് ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ എല്ലാ സോണുകളോടും ഓരോ ഡിവിഷനില്‍ നിന്നും ലോക്കോ പൈലറ്റുമാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സര്‍ക്കുലറില്‍ പറയുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...