അരുവാപ്പുലം മുറ്റാക്കുഴിയിൽ ക്രയിൻ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം മുറ്റാകുഴിയിൽ ക്രയിൻ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാൾ ക്രയിനിനുള്ളിൽ കുടുങ്ങി. ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു അപകടം നടന്നത്. കൊല്ലൻപടിയിൽ നിന്നും അതിരുങ്കൽ ഭാഗത്തേക്ക്‌ പോയ ക്രയിൻ എതിരെ വന്ന വാഹനത്തിന് വഴിമാറി കൊടുക്കുന്നതിനിടെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ ക്രയിനിൽ ഉണ്ടായിരുന്ന ഹാരിസ്, അഖിലേഷ്, വിനയൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ക്രയിനിനുള്ളിൽ കുടുങ്ങിയിരുന്നു. ഏറെ നേരം കുടുങ്ങി കിടന്നിരുന്ന ഇയാളെ പിന്നീട് ക്രയിനിന്റെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്താണ് രക്ഷിച്ചത്. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും രണ്ട് യുണിറ്റ് അഗ്നി ശമന രക്ഷാ സേന എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കോന്നി പോലീസ് നടപടികൾ സ്വീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...