റെയിൽവെ ഉന്നത ഉദ്യോഗസ്ഥൻ തീവണ്ടി ഇടിച്ച് മരിച്ചു ; ദുരൂഹത ആരോപിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റെയില്‍ പാളത്തില്‍ മേല്‍നോട്ടം നടത്തുന്നതിനിടെ ഐ.ആര്‍.ടി.എസ് ഉദ്യോഗസ്ഥനായ യാദവേന്ദ്ര സിങ് ഭാട്ടി തീവണ്ടി ഇടിച്ച്‌ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ കുടുംബം. മധ്യപ്രദേശില്‍ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ സോണില്‍ ഏരിയ മാനേജറായിരുന്നു അദ്ദേഹം. ഓഫീസില്‍ നിന്ന് നിരന്തരമായി മാനസിക പീഡനം ഏറ്റിരുന്നുവെന്നും ഇത് കരുതിക്കൂട്ടി ചെയ്തതാകാമെന്നുമാണ് കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്. ജൂണ്‍ 23നാണ് യാദവേന്ദ്ര മരിക്കുന്നത്. സംഭവം നടന്ന ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാട്ടിയയെ ഇടിച്ച ട്രെയിന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് ഭാര്യ വര്‍ഷ ചലോത്ര ആരോപിക്കുന്നത്. ഇവരും ഐ.ആര്‍.ടി.എസ് ഉദ്യോഗസ്ഥയാണ്.

ജോലി പുരോഗമിക്കുന്ന പ്രദേശത്തുകൂടി മണിക്കൂറില്‍ 30 കി.മീ വേഗതയില്‍ മാത്രമേ തീവണ്ടി പോകാവുള്ളു എങ്കിലും 80 കി.മീ വേഗതയിലാണ് അപകട ദിവസം വണ്ടി വന്നത്. ഇതിനെതിരെ പരാതികള്‍ നല്‍കിയിട്ടും റെയില്‍വെ ഇതുവരെ പരിഗണിച്ചിട്ടില്ല. അന്വേഷണം വേണമെന്ന ആവശ്യവുമായി ഷാദോളിലെ റെയില്‍വെ പോലീസിന് യാദവേന്ദ്രയുടെ അമ്മ പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല.

വീണ്ടും അതേ സ്റ്റേഷനിലും മധ്യ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ല. ഇതുവരെ റെയില്‍വെയില്‍ നിന്ന് മരണത്തില്‍ ഒരു അനുശോചനവും ഉണ്ടായിട്ടില്ല. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയായ യാദവേന്ദ്ര 2018 ബാച്ചിലുള്ള ഐ.ആര്‍.ടി.എസ് ഉദ്യോഗസ്ഥനാണ്. ബൈകുണ്ഡപുരത്ത് ബിലാസ്പൂര്‍ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ സോണില്‍ ഏരിയ മാനേജറായി നിയമിതനായതാണ് അദ്ദേഹം. കഴിഞ്ഞ മെയ് 24നായിരുന്നു യാദവേന്ദ്രയുടെ വിവാഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...