പാലക്കാട് : ശനിയാഴ്ചയും മാര്‍ച്ച് 26നും ട്രെയിന്‍ ഗതാഗത നിയന്ത്രണ൦ ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം-കായംകുളം സെക്ഷനില്‍ സിഗ്നല്‍ സംവിധാനത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) 40 മിനിറ്റ് വൈകും.
സെക്കന്ദരാബാദ്-തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230) 15 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയില്‍ (12624) 20 മിനിറ്റും വൈകും. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) മാര്‍ച്ച് 26ന് 1.10 മണിക്കൂറും സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി (17230) 40 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയില്‍ (12624) 30 മിനിറ്റും വൈകുമെന്ന് റെയില്‍വേ അറിയിച്ചു.