കൊൽക്കത്ത : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്ന് മകൻ തിരിച്ചെത്തിയത് മറച്ചുവെച്ച വനിത ഉദ്യോഗസ്ഥയെ റെയിൽവെ സസ്പെന്റ് ചെയ്തു. ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയയാളെ പിന്നീട് ഏകാന്ത നിരീക്ഷണത്തിലേക്ക് മാറ്റി. ഇറ്റലിയിൽ നിന്ന് മകൻ തിരിച്ചെത്തിയത് ഇവർ പുറത്ത് പറഞ്ഞിരുന്നില്ല. കുറ്റകരമായ പ്രവർത്തിയാണ് ഉദ്യോഗസ്ഥയിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടികാട്ടിയാണ് റെയിൽവെ അവർക്കെതിരെ നടപടിയെടുത്തത്. മകനെ റെയിൽവേ ക്വാട്ടേഴ്‌സിൽ ആണ് താമസിപ്പിച്ചിരുന്നത്.
മകൻ ഇറ്റലിയിൽനിന്ന് വന്നത് മറച്ചുവെച്ച റെയിൽവെ ഉദ്യോഗസ്‌ഥക്ക് സസ്‌പെൻഷൻ
RECENT NEWS
Advertisment