യുട്യൂബ് നോക്കി കാമുകിയ്ക്ക് അബോര്‍ഷന്‍ നടത്തിയ കാമുന്‍ അറസ്റ്റില്‍ ; യുവതിയുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : യുട്യൂബ് ചാനലിലെ വീഡിയോ നോക്കി കാമുകിക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. ഗര്‍ഭഛിദ്രത്തിനു വിധേയയായ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗ്യാസ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന 27കാരനായ ഗമ്മിഡിപ്പൂണ്ടി കമ്മാര്‍പാളയം സ്വദേശി എസ്.സൗന്ദര്‍ ആണ് അറസ്റ്റിലായത്.

യുവാവും പെണ്‍കുട്ടിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അതിനിടെ യുവതി ഗര്‍ഭിണിയായി. ഇതു വിവാഹത്തിനു തടസ്സമാകുമെന്നു പറഞ്ഞാണ് സൗന്ദര്‍ ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൗന്ദറിനെതിരെ കൊലപാതക കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. സൗന്ദറിന്റെയും യുവതിയുടെയും മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു.

ആശുപത്രിയിലോ ക്ലിനിക്കിലോ പോയാല്‍ പുറത്തറിയുമെന്നതിനാല്‍ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തിലെത്തിച്ചാണു യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചത്. യുട്യൂബ് ചാനലിലെ വിഡിയോ നോക്കി ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ഗര്‍ഭസ്ഥ ശിശുവിന്റെ കൈ ഒടിഞ്ഞു. ഇതോടെ രക്തസ്രാവം തുടങ്ങി. ഇത് കണ്ട് ഭയന്ന സൗന്ദര്‍ ബൈക്കില്‍ യുവതിയെ പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും പിന്നീട് അവിടെനിന്നു റോയപുരത്തെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യുകയായിരുന്നു. അവിടെവച്ച്‌ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...