റെയില്‍വേ സ്റ്റേഷനിലെ ‘തോക്കുചൂണ്ടി കവര്‍ച്ച’ റെയില്‍വേ ജീവനക്കാരനും ഭാര്യയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവാണ്‍മിയൂര്‍ സബേര്‍ബന്‍ റെയില്‍വേ സ്റ്റേഷനിലെ ‘തോക്കുചൂണ്ടി കവര്‍ച്ച’ ജീവനക്കാരനും ഭാര്യയും ചേര്‍ന്ന് ആസൂത്രണം ചെയ്ത നാടകമെന്നു പോലീസ് തെളിയിച്ചു. കേസില്‍ രാജസ്ഥാന്‍ സ്വദേശി ടിക്കാറാം മീണ, ഭാര്യ സരസ്വതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നാലിനു ടിക്കറ്റ് കൗണ്ടറിലേക്ക് കടന്നുവന്ന മൂന്നംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട് 1.32 ലക്ഷം രൂപ കവര്‍ന്നു എന്നായിരുന്നു രാജസ്ഥാന്‍ സ്വദേശി ടിക്കാറാം മീണയുടെ (28) മൊഴി. എന്നാല്‍, കവര്‍ച്ച നടന്ന സമയത്ത് ടിക്കാറാമിന്റെ ഭാര്യ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വഴി പോലീസ് കണ്ടെത്തിയതാണു കേസില്‍ വഴിത്തിരിവായത്.

പണമടങ്ങിയ ബാഗ് ഭാര്യയെ ഏല്‍പിച്ചു തന്റെ കൈകള്‍ ഇരുമ്പു ബെഞ്ചിനോടു ചേര്‍ത്തു കെട്ടാനും വായില്‍ തുണി തിരുകാനും ടിക്കാറാം തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പണമടങ്ങിയ ബാഗുമായി സരസ്വതി മടങ്ങി. പണം പോലീസ് ടിക്കാറാമിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തു. ഓണ്‍ലൈന്‍ റമ്മി കളിച്ചു ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ടിക്കാറാം സുഹൃത്തുക്കളില്‍ നിന്നു 2.60 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. ഈ പണവും ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടമായി. ഇതു തിരികെ കൊടുക്കാനാണു കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...