ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി പിഴ ഈടാക്കിയെന്ന കേസില്‍ അര ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി പിഴ ഈടാക്കിയെന്ന കേസില്‍ അര ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കി റെയില്‍വേ. എറണാകുളം ചെല്ലാനം സ്വദേശി കെ.ജെ ആന്റണിയുടെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടമാണ് ഇതോടെ വിജയിച്ചത്. 2014 മാര്‍ച്ചില്‍ തിരുവനന്തപുരം – ഗുവാഹത്തി ട്രെയിനില്‍ എറണാകുളത്ത് നിന്ന് കയറിയ ആന്റോജിക്കും ഭാര്യക്കും നേരിട്ടത് അപ്രതീക്ഷിത നടപടിയായിരുന്നു. കൈയ്യില്‍ ടിക്കറ്റുണ്ടായിട്ടും ടിടിഇ പിഴയിട്ടു. ആന്റോജിയുടെ പക്കലുള്ളത് ശരിയായ ടിക്കറ്റല്ലെന്നും പുതിയ ടിക്കറ്റ് എടുക്കണമെന്നും ആവശ്യപ്പെട്ട് ചുമത്തിയ പിഴ 4,780 രൂപ. ഇതോടെ കോടതി കയറാന്‍ ആന്റോജി തീരുമാനിച്ചു.

59,730 രൂപയാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. 2016ല്‍ ഉപഭോക്തൃ ഫോറം ആന്റോജിക്ക് അനുകൂലമായി കേസ് തീര്‍പ്പാക്കിയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായിരുന്നില്ല. ടിടിഇ അപ്പീല്‍ നല്‍കിയെങ്കിലും തള്ളപ്പെട്ടു. ദേശീയ കമ്മീഷനിലും വിജയം ആന്റോജിക്ക് തന്നെയായിരുന്നു. പിന്നീട് ഇരുകൂട്ടരുടെയും സമ്മത പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ച്‌ 31ന് മുമ്ബായി നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയായെങ്കിലും ഒരു ദിവസം കഴിഞ്ഞ് ഏപ്രില്‍ ഒന്നിനാണ് 59,730 രൂപയുടെ ചെക്ക് റെയില്‍വേ കൈമാറിയത്. വര്‍ഷങ്ങളുടെ നിയമപോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ന് ആന്റോജി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...