കേരളത്തിൽ നിന്നും പുതിയ ട്രെയിനുകൾ ; പ്രയോജനം തമിഴ്നാടിന് ; ദുരിതത്തിലായി തെക്കൻ കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിച്ചെങ്കിലും, ദുരിതത്തിലായിരിക്കുകയാണ് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകൾ. പ്രത്യക്ഷത്തിൽ ട്രെയിനുകൾ കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിലും, ഇവയുടെ പ്രയോജനം മുഴുവനും ലഭിക്കുന്നത് തമിഴ്നാടിനാണ്. നിലവിൽ, തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂർണ്ണമായും തമിഴ്നാടിന് പ്രയോജനം തരത്തിലായെന്നാണ് പരാതി. എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ ഉണ്ടെങ്കിലും, പാലക്കാട്, മധുര വഴിയാണ് സർവീസ് നടത്തുന്നത്.

കൂടാതെ, മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് തുടങ്ങാൻ തീരുമാനിച്ച സർവീസും പാലക്കാട്, മധുര വഴിയാണ് സർവീസ് നടത്തുക. ഇതോടെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള തീർത്ഥാടകര്‍ മധുരയിൽ എത്തിയശേഷം അവിടെനിന്നും രാമേശ്വരത്തേക്ക് ട്രെയിൻ കയറേണ്ട സ്ഥിതിയാണ് ഉള്ളത്. ഒ.രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് അമൃത എക്സ്പ്രസ് സർവീസ് ആരംഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...